Monday, June 22, 2015

അരുവിക്കരയുടെ ശബ്ദം ഉമ്മന്‍ചാണ്ടിക്ക് കുടുംബയോഗം നടത്താന്‍ പാവം ലളിതയെ മോര്‍ച്ചറിയില്‍ ആക്കി...

അരുവിക്കരയുടെ ശബ്ദം's photo.

ഉമ്മന്‍ചാണ്ടിക്ക് കുടുംബയോഗം നടത്താന്‍ പാവം ലളിതയെ മോര്‍ച്ചറിയില്‍ ആക്കി...

വെള്ളനാട് പഞ്ചായത്തില്‍ കോട്ടവിള സ്വദേശി ലളിത (62) യുടെ മൃതദേഹം ആണ് മോര്‍ച്ചറിയില്‍ ആക്കിയത്. വൃക്കരോഗ ബാധിതയായ ലളിത ഇന്ന് (22/ജൂണ്‍/2015) പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്നതിനു ഇടയില്‍ (ഉച്ചയ്ക്ക് 12 മണി) രക്ത സമ്മര്‍ദം കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു.

മൃതദേഹം വിട്ടുകിട്ടാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുകയും പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സാ രേഖകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹം വിട്ടുകൊടുക്കാതെ ആദ്യം പഞ്ചായത്ത് മെമ്പറെ വിളിച്ച് കൊണ്ട് വരാന്‍ ആണ് പറഞ്ഞത്. പഞ്ചായത്ത് മെമ്പര്‍ എത്തിയപ്പോള്‍ അത് പോരാ, ബന്ധുക്കളോ നാട്ടുകാരോ ആയ അഞ്ച് പേര്‍ വന്ന് ഒപ്പിട്ട് നല്‍കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ എത്തി ഒപ്പിട്ട് കൊടുത്തപ്പോള്‍ പറഞ്ഞത്, അത് പോരാ, ഭര്‍ത്താവോ മക്കളോ വന്ന് ഒപ്പിട്ട് കൊടുക്കണം എന്നായി. ഉടന്‍ തന്നെ ലളിതയുടെ മകളെ അവിടെ എത്തിച്ചു. എന്നിട്ടും മൃതദേഹം വിട്ടുകൊടുത്തില്ല. ആര്യനാട് പോലീസില്‍ നിന്ന് കത്ത് വാങ്ങി വന്നാല്‍ മാത്രമേ മൃതദേഹം വിട്ടു തരാന്‍ ആകു എന്നായി. ബന്ധുക്കള്‍ ആര്യനാട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് പറഞ്ഞത് നാളെ രാവിലെ മാത്രമേ കത്ത് നല്‍കാന്‍ കഴിയു എന്നായിരുന്നു. ഇതിനെ ചൊല്ലി തര്‍ക്കിച്ചപ്പോള്‍ ചില പോലീസുകാര്‍ രഹസ്യമായി യഥാര്‍ഥ കാരണം പറഞ്ഞു.

മരിച്ച ലളിതയുടെ വീട്ടില്‍ നിന്ന് 50 മീറ്റര്‍ മാത്രം അകലെ രാത്രി 8:30ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന കുടുംബയോഗം ഉണ്ട്. അത് കൊണ്ട് അത് കഴിയാതെ മൃതദേഹം വിട്ടു കൊടുക്കേണ്ടതില്ല എന്ന് മുകളില്‍ നിന്ന് നിര്‍ദേശം ഉണ്ട് എന്നായിരുന്നു രഹസ്യമായി പോലീസുകാര്‍ അറിയിച്ചത്. അതോടെ ഇന്ന് മൃതദേഹം വിട്ടുകിട്ടി അടക്കം ചെയ്യാന്‍ കഴിയും എന്ന ബന്ധുക്കളുടെ പ്രതീക്ഷയും അവസാനിച്ചു.
മുഖ്യമന്ത്രിക്ക് കുടുംബയോഗം നടത്താന്‍ വേണ്ടി അരുവിക്കരയിലെ മരണപ്പെട്ട ഒരു പാവം വീട്ടമ്മയുടെ മൃതദേഹം അങ്ങനെ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നു. ഇതാണ് ഉമ്മന്‍ചാണ്ടി പറയുന്ന കരുതല്‍...

No comments: